സ്വര കന്യകമാർ വീണ മീട്ടുകയായ്
കുളിരോളങ്ങൾ പകർന്നാടുകയായ്
തങ്ക രഥമേറി വന്നു പൂന്തിങ്കൾ പെൺമണിയായ്
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ് ( സ്വര...)
എങ്ങോ കിനാ കടലിന്നുമക്കരെ
അറിയാ മറയിൽ പുല്ലാങ്കുഴലൂതുവതാരോ (2)
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മപ നിസ ഗാരീ..... ഗാ രി രിനീസ നീത ഗാമപാ... ഗാമ രീ നീദസ..
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മെല്ലെ മൃദു പല്ലവി പോലെയതെൻ ഹൃദയ ഗീതമാകവേ
ഓർമ്മകൾ വീണലിഞ്ഞു വിരഹ ഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൌവർണ്ണ വേളയിൽ ( സ്വര...)
തീരം കവിഞ്ഞൊഴുകുമ്പോൾ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തെങ്ങുന്നതെന്തേ (2)
സ്വര കണങ്ങൾ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹം കാർമുകിലിന്നുൾത്തുടിയിൽ കദന താപമെന്തേ
ഓടി വരും തെന്നലിൽ വിരഹ ഗാനമെന്തേ
പുണരാത്തതെന്തേ വാസന്ത ദൂതികേ... (സ്വര...)