Midhun Ragamalika

Midhun Ragamalika's picture

midhunragamalika

എന്റെ പ്രിയഗാനങ്ങൾ

  • അഴുതയെ തഴുകുന്ന കാറ്റേ...

    അയ്യനേ,
    ഹരിയിൽ ഹരനുള്ള മകനേ 
    പമ്പയ്ക്കു പുളകമായ് വന്ന സുതനേ
    പതിനെട്ട്പടിമേലമർന്ന പൊരുളേ,
    പരമ ചൈതന്യമേ
    പകരേണമേ കൃപ !

    അഴുതയെ തഴുകുന്ന കാറ്റേ...
    അഴലിനെ കഴുകുന്ന കാറ്റേ....
    അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
    ആകെ വലംവെച്ചുവായോ....
    അഴലിനെ കഴുകുന്ന കാറ്റേ....
     (അഴുതയെ...)
    ഘോരവനാന്തരപാതകൾക്കപ്പുറം
    ചീറുംനരിക്കൂട്ടമുണ്ടോ?... (2)

    അതിനുള്ളിൽ പാലുമായ് അയ്യപ്പനോടൊപ്പ -
    മന്ന്പോയ് വന്നവരുണ്ടോ?....
    അവരെ തഴുകി നീ വായോ ... (2)
    ആ ശരണമന്ത്രം വിളിച്ചോതിവായോ...
    സ്വാമിയേ ശരണമയ്യപ്പാ - - - - (chorus) .....   
     (അഴുതയെ...)

    നീലമേഘക്കീറിൽ ഇരുമുടികെട്ടുന്ന
    നീലിമലകൾക്കു താഴെ...(2)

    നീന്തുന്നപമ്പയിൽനീരാടിനീരാടി, 
    നീറും മനസ്സുകൾക്കെന്നും...
    നീയാ കുളിരുമായ് വായോ... (2)
    ആ ശരണമന്ത്രം വിളിച്ചോതിവായോ...
    സ്വാമിയേ ശരണമയ്യപ്പാ - - - - (chorus)

    (അഴുതയെ...)

    അയ്യനേ,
    ഹരിയിൽ ഹരനുള്ള മകനേ 
    പമ്പയ്ക്കു പുളകമായ് വന്ന സുതനേ
    പതിനെട്ട്പടിമേലമർന്ന പൊരുളേ,
    പരമ ചൈതന്യമേ
    പകരേണമേ കൃപ !(chorus)

Entries

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സജിത്ത് ശങ്കർ വെള്ളി, 09/02/2018 - 11:58
അഴുതയെ തഴുകുന്ന കാറ്റേ... വെള്ളി, 09/02/2018 - 11:54
മിഥുൻ രാഗമാലിക വെള്ളി, 09/02/2018 - 11:53
അഴുതയെ തഴുകുന്ന കാറ്റേ... വ്യാഴം, 08/02/2018 - 20:50
അഴുതയെ തഴുകുന്ന കാറ്റേ... വ്യാഴം, 08/02/2018 - 20:46 2018 ജനുവരി 10നു മകരവിളക്കിനോട് അനുബന്ധമായി പുറത്തിറക്കിയതാണ് ഈ ഗാനം...