Jabir

എന്റെ പ്രിയഗാനങ്ങൾ

  • നിനക്കെന്റെ മനസ്സിന്റെ

    നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ
    മഴവില്ലു മെനഞ്ഞു തരാം
    മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ
    ഒരു തുള്ളി കവർന്നു തരാം
    ഒരു സ്വർണ്ണത്തരിയായ് മാറിൽ
    തല ചായ്ക്കാൻ മോഹിച്ചെത്തീ
    ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ (നിനക്കെന്റെ...)

    നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
    ഇതളോരത്തിളവേൽക്കും വെൺ
    ശലഭം പോൽ ഞാൻ മാറിടും
    നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
    നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
    പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ (നിനക്കെന്റെ...)

    മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ
    സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ
    പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ
    പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ 
    പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തു
    മയക്കിയുണർത്തുക നീ (നിനക്കെന്റെ...)

    --------------------------------------------------------------------------------

  • മേഘങ്ങളെ പാടിയുറക്കാൻ

    മേഘങ്ങളെ പാടിയുറക്കാൻ
    മാറിലെടുന്നു വാനം വാരിയെടുത്തു
    പാലൊളിപ്പൂന്തിങ്കൾ പട്ടു വിരിച്ചു
    തരകം പൊൻ‌തിരി താഴ്‌ത്തി നിറു‍ത്തി
    ഇനിയുറങ്ങൂ... ഇനിയുറങ്ങുമോ...

    (മേഘങ്ങളെ...)

    ചെറുമണിക്കാറ്റിന്റെയീണങ്ങളിൽ
    തല ചായ്‌ച്ചു പൂക്കളുറക്കമായി
    മണിമുകിലുകളേ....
    മണിമുകിലുകളേ മിഴിയിണപൂട്ടി
    ഇനിയുറങ്ങൂ... ഇനിയുറങ്ങൂ...
    ഇനിയുറങ്ങൂ നിങ്ങൾ...

    (മേഘങ്ങളെ...)

    ഉണരുമുഷസ്സിന്റെ ശംഖനാദം
    ചെവിയോർത്തുറങ്ങുന്നു മേദിനിയും
    മിഴിയിതളുകളിൽ....
    മിഴിയിതളുകളിൽ കദനമൊതുക്കി
    ഇനിയുറങ്ങൂ പുലരിവരെ...
    ഇനിയുറങ്ങൂ നിങ്ങൾ...

    (മേഘങ്ങളെ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നിനക്കെന്റെ മനസ്സിലെ Sat, 29/01/2022 - 10:23