Sha

നാം എന്നിനി കാണുമെന്നോർത്തു പോയി......!

എന്റെ പ്രിയഗാനങ്ങൾ

  • മഞ്ഞിൻ വിലോലമാം - M

    മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു
    മഞ്ഞക്കിളിത്തൂവൽ പോലെ
    ഓർമ്മയിലോടിയെത്തും ഏതോ സുസ്മിതം പോലെ
    ഓമനത്തിങ്കൾക്കല മയങ്ങി നിൽക്കേ
    മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു
    മഞ്ഞക്കിളിത്തൂവൽ പോലെ

    ഞെട്ടറ്റു വീഴും ദിനാന്തപുഷ്പങ്ങൾതൻ
    തപ്താശ്രു പോലെ നിലാവുദിയ്ക്കേ
    കണ്ടു മറഞ്ഞ കിനാവുകളോ
    നിശാഗന്ധികളായി വിടർന്നു നിൽക്കേ
    (മഞ്ഞിൻ...)

    ഇത്തിരിപ്പൂവും കുരുന്നു കരങ്ങളിൽ
    തൃത്താലമേന്തി പടിയ്ക്കൽ നിൽക്കേ
    ജന്മാന്തര സ്നേഹബന്ധങ്ങളെക്കുറി-
    ച്ചെന്തിനോ ഞാനുമിന്നോർത്തു പോയി
    നാം എന്നിനി കാണുമെന്നോർത്തു പോയി

  • പാടുന്നു വിഷുപ്പക്ഷികൾ

    പാടുന്നു വിഷുപക്ഷികൾ മെല്ലെ
    മേടസംക്രമ സന്ധ്യയിൽ
    ഒന്നു പൂക്കാൻ മറന്നേ പോയൊരു
    കൊന്നതൻ കുളിർച്ചില്ലമേൽ

    കാറ്റു തൊട്ടുവിളിച്ചു മെല്ലെനിൻ
    കാതിലോരോന്നു ചൊല്ലവേ
    കേട്ടുവോ നിന്റെ ബാല്യകാലത്തിൻ
    കാൽച്ചിലമ്പിലെ മർമ്മരം (2)

    മാവുപൂത്ത തൊടികളും
    മുറ്റത്താദ്യം പൂവിട്ട മുല്ലയും(2)
    ആറ്റുതീരത്തിലഞ്ഞിക്കാവിലെ
    ആർദ്രമാം ശംഖുനാദവും(2)
    നന്മ തൊട്ടുവന്നെത്തും പാണന്റെ
    നന്തുണിപ്പാട്ടിൻ ഈണവും
    ഒറ്റത്താമര മാത്രം പൂവിടും
    പുണ്യകാല പുലരിയും (2)

    രാത്രിയിൽ മുളംകാട്ടിൽനിന്നാരോ
    മൂളും ഹിന്ദോളരാഗവും (2)
    സ്വപ്നത്തിൽ മാത്രം കണ്ട ഗന്ധർവ്വൻ
    സത്യത്തിൽ മുന്നിൽ നിൽപ്പതും
    ഏതോ ലജ്ജയാൽ നിൻ‌മുഖം തുടുത്താകെ-
    വാടിത്തളർന്നതും (2)
    ഓർമ്മകൾ മഞ്ഞുപാളികൾ മാറ്റി
    ഇന്നും നിന്നെ വിളിക്കവെ
    സ്‌നേഹസാന്ദ്രമായ് പോകുന്നു നീയീ
    പാഴ്‌തൊടിയിലെ കൊന്നപോൽ (2)
    കണിക്കൊന്ന പോൽ...
    കാണാക്കൊന്നപോൽ...

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പാടുന്നു വിഷുപ്പക്ഷികൾ ബുധൻ, 04/05/2022 - 14:26
കനകമുന്തിരികൾ - M ബുധൻ, 04/05/2022 - 13:56
കനകമുന്തിരികൾ - M ബുധൻ, 04/05/2022 - 13:54
വിണ്ണിലെ ഗന്ധർവ Sun, 24/05/2020 - 15:06
വിണ്ണിലെ ഗന്ധർവ Sun, 24/05/2020 - 15:03
വിണ്ണിലെ ഗന്ധർവ Sun, 24/05/2020 - 15:02 ഇവിടെ കൊടുത്ത വരി തെറ്റായിരുന്നു.