ഉചിത്ത് ബോസ്
എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്തിൽ ശ്രീ പി ജി ചന്ദ്രബോസിന്റയും ശ്രീമതി ഉഷയുടേയും മകനാണ് ഉചിത്ത്. സ്കൂൾ കാലം മുതൽ സിനിമാമോഹവുമായി നടന്നു. പഠിക്കുന്ന കാലത്ത് പ്രച്ഛന്നവേഷ മത്സരങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുമായിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ ചെറായി ദേവപ്പൻ ആശാന്റെ അടുത്ത് ചെണ്ടമേളം അഭ്യസിക്കുകയും തുടർന്ന് മേളങ്ങളിൽ പങ്കെടുക്കുകയും ചെയ്തു വന്നു. മാല്യങ്കര എസ് എൻ എം കോളേജിൽ പഠിക്കുന്ന സമയത്ത് ചെറിയൊരു ഡാൻസ് (സിനിമാറ്റിക്)ട്രൂപ്പിൽ ഡാൻസറുമായി.
ഈ യാത്രയിൽ, പൊന്മുട്ടയിടുന്ന പൂവൻ കോഴി, വിജയന്റെ വാരാന്ത്യഫലം, കോഫി ഡേ എന്നീ ഷോർട്ട് ഫിലിമുകളിലും, ശ്രീകൃഷ്ണൻ എന്നൊരു നാടകത്തിലും, ക്യൂൻ ഓഫ് തോന്നയ്ക്കൽ എന്നൊരു വെബ് സീരീസിലും ഉചിത്ത് അഭിനയിച്ചിട്ടുണ്ട്.
2015 ൽ ശരത്ത് സി. ബാബു സംവിധാനം ചെയ്ത ഇ യാത്രയിൽ എന്ന ഷോർട്ട് ഫിലിമിൽ പ്രശസ്‌ത സീരിയൽ സിനിമാതാരം സീമ ജി നായർക്കൊപ്പം അഭിനയ രംഗത്തേക്ക് അവസരം ലഭിച്ചു.
ആദ്യ ഷോർട്ട് ഫിലിം ഈ യാത്രയിലിന്റെ അസ്സോസ്സിയേറ്റും നിരവധി ഹിറ്റ് സിനിമകളിൽ അസിസ്റ്റന്റും ആയിരുന്ന ശ്യാം ശീതളിന്റെ സഹോദരനായിരിന്നു പെട്ടിലാമ്പട്ര എന്ന സിനിമയുടെ സംവിധായകൻ ശ്യാം ലെനിൻ. അങ്ങനെ പെട്ടിലാമ്പ്രട്ടയിൽ ചെറിയൊരു റോൾ ചെയ്യാൻ അവസരം ലഭിച്ചു. മാമ്മാങ്കത്തിൽ എത്തിപ്പെട്ടത് പടത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്ന ഗോപകുമാർ മുഖാന്തരമായിരുന്നു. മാരത്തോൺ എന്ന സിനിമയിൽ അവസരം ലഭിച്ചത് സംവിധായകൻ അർജ്ജുൻ അജിത്തുമായി കോളേജ് മുതലുള്ള ചങ്ങാത്തത്തിന്റെ ഫലമായാണ്. അർജ്ജുന്റെ മൂന്നാമത്തെ ഷോർട്ട് ഫിലിമായ പൊൻമുട്ടയിടുന്ന പൂവൻകോഴിയിൽ നല്ലൊരു കഥാപാത്രത്തെ ഉചിത്ത് അവതരിപ്പിച്ചിരുന്നു. തുടർന്നാണ് മാരത്തോണിലെ ബ്രോക്കർ മാധവൻ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്. പടം റിലീസായാൽ കൂടുതൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉചിത്ത്.