തനൂജ
ഹിന്ദി ചലച്ചിത്ര സംവിധായകന്‍ കുമാർ സെന്‍ സമര്‍ഥിൻ്റെയും അഭിനേത്രിയായ ശോഭന സമർഥിൻ്റെയുടേയും മകളായി മുംബൈയിൽ ജനിച്ചു. 1950 -ൽ Hemari Beti എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായാണ് തനുജ അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് പല സിനിമകളിലും ബാലതാരമായി അഭിനയിച്ച തനുജ 1960-ൽ Chhabili എന്ന സിനിമയിലൂടെ നായികയായി. Baharen Phir Bhi Aayengi (1966), Jewel Thief (1967), Haathi Mere Saathi (1971), Anubhav (1971), Paisa Ya Pyar (1969).. എന്നിവ തനൂജയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള തനുജ 1980 -ൽ തളിരിട്ട കിനാക്കൾ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. സംവിധായകനായ ഷോമു മുഖർജിയെയാണ് തനൂജ വിവാഹം കഴിച്ചത്. പ്രശസ്ത ഹിന്ദി സിനിമാതാരം കാജോൾ, തനിഷ എന്നിവരാണ് മക്കൾ.



