തമ്പി രാമയ്യ

Thambi Ramaiah

അഭിനേതാവ്. തമിഴ് സിനിമയിൽ നടനായി സജ്ജീവം. ടി രാജേന്ദറിന്റേയും പി വാസുവിന്റേയും സംവിധാന സഹായിയായിരുന്നു. സംവിധായകനായും ഗാനരചയിതാവായും തമിഴ് സിനിമയിൽ പ്രവർത്തിക്കുന്നു. “മൈന” എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള 2010ലെ ദേശീയ അവാർഡ് കരസ്ഥമാക്കി. രണ്ടു തമിഴ് സിനിമകൾ (മനു നീതി, ഇന്ദിരാലോകത്തിൽ നാൻ അഴകപ്പൻ) സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണ്.