സുവലക്ഷ്മി

Suvalakshmi

ബംഗാളിലാണ് സുവലക്ഷ്മി ജനിച്ചത്. വളരെ ചെറു പ്രായത്തിൽ തന്നെ ക്ലാസിക്കൽ ഡാൻസും ഫോക്ക് ഡാൻസും പഠിച്ചുതുടങ്ങിയ സുവലക്ഷ്മി  തന്റെ നാട്ടിലെ പ്രോഗ്രാമുകളിൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു. അവരുടെ സ്റ്റേജ് ഷോ ഒരിക്കൽ കാണാനിടയായ പ്രശസ്ത സംവിധായകൻ സത്യജിത്ത് റേ അദ്ദേഹത്തിന്റെ കഥയിൽ മകൻ സന്ദീപ് റേ സംവിധാനം ചെയ്യുന്ന Uttoran എന്ന ബംഗാളി ചിത്രത്തിൽ ഒരു കഥാപാത്രത്തെ ചെയ്യാനായി അവസരം കൊടുത്തു. 

1995 -ൽ Aasai എന്ന സിനിമയിൽ അജിത്‌കുമാറിന്റെ നായികയായിക്കൊണ്ട് തമിഴ് സിനിമാരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് മുപ്പതോളം തമിഴ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1998 -ൽ വിനയൻ സംവിധാനം ചെയ്ത അനുരാഗക്കൊട്ടാരം എന്ന സിനിമയിൽ നായികയായിക്കൊണ്ട് മലയാള സിനിമയിലും സുവലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചു. 2002 -ൽ പ്രൊഫസർ സുഗതൊ ബാനർജിയെ വിവാഹം ചെയ്ത സുവലക്ഷ്മി സിനിമാഭിനയരംഗത്തു നിന്നും പിൻവാങ്ങി കുടുംബത്തോടൊപ്പം സാൻഫ്രാൻസിസ്കോയിൽ താമസിക്കുന്നു.