സ്റ്റെഫി ലിയോൺ

Stephy Grace
സാരംഗി
സ്റ്റെഫി ഗ്രെയ്സ്

രാജന്റെയും ഗ്രേസിയുടെയും മകളായി കോഴിക്കോട് ജനിച്ചു.  ടിവി ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ -നിൽ അഭിനയിച്ചുകൊണ്ടാണ് സ്റ്റെഫി ഗ്രെയ്സ് അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. പ്ലസ് വണ്ണിനു പഠിയ്ക്കുമ്പോൾ കേരള നടനത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് സിനിമയിലെത്തുന്നത്. 2010 -ലെ മിസ് കേരള മത്സരത്തിൽ സ്റ്റെഫി മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടെലിവിഷൻ സീരിയലുകളിലാണ് പിന്നീട് സ്റ്റെഫി സജീവമായത്. മാനസ വീണ, അഗ്നി പുത്രി, വിവാഹിത എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറി.

കരാട്ടേയിൽ ഇന്റർ നാഷണൽ ജഡ്ജായ സ്റ്റെഫി, വുഷു, തവലു ഫൈറ്റിംഗ് എന്നീ ആയോധന മുറകൾ കൂടി പഠിച്ചിട്ടുണ്ട്. സംവിധായകൻ ലിയോണിനെ വിവാഹം ചെയ്തതോടെയാണ് സ്റ്റെഫി തന്റെ പേര് സ്റ്റെഫി ലിയോൺ എന്നാക്കിയത്. ലിയോൺ സംവിധാനം ചെയ്ത ലൈഫ് എന്ന സിനിമയിലും സ്റ്റെഫി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സാഹിത്യത്തിലും നിയമത്തിലും ബിരുദം, നാട്യശ്രീ ഡിപ്ലോമ,  യോഗയിൽ പി എച്ച് ഡി എന്നിവയും സ്റ്റെഫി നേടിയിട്ടുണ്ട്.