ശ്രീഷ് കുമാർ

Sreeshkumar
Date of Birth: 
ചൊവ്വ, 29 November, 1977
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ചലച്ചിത്ര തിരക്കഥാകൃത്ത്. 1977 നവംബർ 29ന് കൊല്ലം ജില്ലയിൽ ശശിധരൻ നായരുടെയും ശ്രീദേവി പിള്ളയുടെയും മകനായി ജനിച്ചു. ഗവണ്മെന്റ് വി എച്ച് എസ് എസ് കൊറ്റൻകുളങ്ങരയിലായിരുന്നു ശ്രീഷ്കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. കൊട്ടിയം എം എം എൻ എസ് എസ് കോളേജിലായിരുന്നു തുടർ പഠനം. എം എ സോഷ്യോളജി, എം എ പബ്ലിക് അഡ്മിനിസ്റ്റ്രേഷൻ, പി ജി ഡിപ്ലോമ ഇൻ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകൾ കഴിഞ്ഞു.

ശ്രീഷ്കുമാർ പ്രൊഫഷണലായി തുടക്കമിട്ടത് 1999 ലായിരുന്നു. സാജൻ സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത "മൗന മേഘങ്ങൾ " എന്ന സീരിയലിലും, ടി എസ് സുരേഷ് ബാബുവിന്റെ ക്രൈം ആൻഡ് പനിഷ്മെന്റിലും അഭിനയിച്ചു. സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത് 2018 ലാണ്. ഒറ്റക്കൊരു കാമുകൻ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചുകൊണ്ടായിരുന്നു സിനിമയിലെ തുടക്കം. മാസികകളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സമകാലിക മലയാളം വാരികയിൽ സംവിധായകരായ ഗുരുദത്ത്, ഋതുപർണ്ണ ഘോഷ് തുടങ്ങിയവരെ പറ്റിയുള്ള ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുങ്കുമം, കഥ, ഡേ റ്റുഡേ  തുടങ്ങിയ പല മാസികകളിലും നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീഷ് കുമാറിന്റെ ഭാര്യ റെനി, രണ്ടു മക്കൾ. ആദിനാഥ്, ബദരീനാഥ്.

വിലാസം-  ദ്വാരക, വടക്കേവിള നഗർ, ബി 38/1, ശ്രീ നാരായണപുരം, വടക്കേവിള പി ഒ, കൊല്ലം 10.

Email: sreeshkumar@gmail.com, sreeshkumar@yahoo.com 

Facebook - https://www.facebook.com/sreeshkumars

Insta- sreeshkumarsasi