ശ്രീപാർവതി
Sreeparvathi
1988 സെപ്റ്റംബർ 7 -ന് റെയിൽവെ ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെയും ആയുർവേദ ഡോക്ടറായ സിന്ധു ശ്രീജിത്തിന്റെയും മകളായി പാലക്കാട് ജനിച്ചു. കഞ്ചിക്കോട് K V സ്ക്കൂൾ, GMMGHSS പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ശ്രീപാർവതിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഐ ഐ ടി മദ്രാസിൽ നിന്നും ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ ഡവലപ്പ്മെന്റ് സ്റ്റഡീസ് പൂർത്തിയാക്കി..
കർണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ശ്രീപാർവതി അഭിനയക്കളരികളിൽ നിന്നും നാടകവേദികളിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലൂടെയാണ് ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഫ്രീഡംഫൈറ്റിലെ അസംഘടിതർ എന്ന കഥയിലാണ് ശ്രീപാർവതി അഭിനയിച്ചത്. സിനിമയോടൊപ്പം ശ്രീപാർവതി നാടകവേദികളിലും സജീവമാണ്