സൗമ്യ

Soumya
പുതുമുഖം. മാമി, ഷക്കീലപ്പടം

ബാംഗ്ലൂർകാരിയായ സൗമ്യ മോഡലിംഗിൽ നിന്നാണ് സിനിമാ ഫീൽഡിലേക്ക് എത്തുന്നത്. പ്രേം പൂജാരി, എഴുപുന്ന തരകൻ തുടങ്ങിയ ചിത്രങ്ങളിൽ മിന്നി മാഞ്ഞു പോകുന്ന വേഷങ്ങളിൽ വന്ന സൗമ്യയ്ക്ക് എസ് ചന്ദ്രൻ്റെ പ്രിയങ്കരിയിലാണ്  കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത്. യു സി റോഷൻ സംവിധാനം നിർവ്വഹിച്ച മാമിയിൽ ഷക്കീലയോടൊപ്പം നായിക പദവി പങ്കിട്ടതാണ് അവരുടെ കരിയറിലെ വഴിത്തിരിവ്. പുതുമുഖ നായിക എന്ന രീതിയിലാണ് റോഷൻ അവരെ അവതരിപ്പിച്ചത്. എസ്.പി.ശങ്കറിൻ്റെ 
ഈ രാവിൽ എന്ന സിനിമയിലെ കഥാപാത്രമാണ് സൗമ്യയെ പ്രശസ്തിയിലേക്കുയർത്തിയത്. പാതിരാപ്പക്ഷി എന്ന പേരിൽ അവർക്ക് പ്രാധാന്യം നൽകി മുരളിയും ഒരു ചിത്രം ഒരുക്കി. തായ് തങ്കൈപാശം, പൂവിൻ രാഗം, തൊട്ടാൽ പൂമലരും എന്നീ തമിഴ് ചിത്രങ്ങളിലും മുമ്പ് സൗമ്യ അഭിനയിച്ചിരുന്നു.