സോന സക്കീർ
Sona Zakkeer
മലയാള ചലച്ചിത്ര താരം. ബാങ്ക് മാനേജരായ സക്കീർ ഹുസൈന്റെയും സോഫിയയുടെയും മകളായി ജനിച്ചു. മൂന്നാം വയസ്സുമുതൽ നൃത്തം പഠിച്ചുതുടങ്ങിയ സോന ആ പ്രായത്തിൽ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. 2013-ലും 2014-ലും സംസ്ഥാന സ്കൂൾ കലോത്സവ വിജയിയായിരുന്ന സോന സക്കീർ, കഥകളിയിലും, സിനിമറ്റിക് ഡാൻസിലും,കണ്ടമ്പററി ഡാൻസിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. തായ്ക്കൊണ്ടോയിൽ വിദഗ്ദയാണ് സോന. പ്രിയദർശന്റെ അറബിയും ഒട്ടകവും മാധവൻ നായരും എന്ന ചിത്രത്തിലൂടെയാണ് സോന ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ജോഷിയുടെ സലാം കാശ്മീർ അടക്കം വിവിധ ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ചു. നൂറിലധികം പരസ്യ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. എറണാംകുളം കലൂരിലാണ് സോന സക്കീർ താമസിയ്ക്കുന്നത്.