സ്നേഹ മാത്യു

Sneha Mathew

മലയാളിയായ സ്നേഹ മാത്യു പഠിച്ചതും വളർന്നതും കർണാടകയിലായിരുന്നു. മോഡലിംഗിലൂടെയാണ് സ്നേഹ തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. ചില സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം കിട്ടിയത് രോമാഞ്ചം എന്ന ചിത്രത്തിലാണ്. രോമാഞ്ചത്തിന്റെ നിർമ്മാതാവുമായുള്ള പരിചയംമൂലമാണ് സിനിമയിൽ അവസരം ലഭിച്ചത്.  രോമാഞ്ചത്തിൽ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്.