സ്നേഹ അജിത്

Sneha Ajith

നടിയും നർത്തകിയുമായ സ്നേഹ അജിത്ത് തിരുവനന്തപുരം സ്വദേശിനിയാണ്.. ബഹറൈനിലും ദുബൈയിലും മുംബൈയിലും ബാംഗ്ലൂരിലുമായിട്ടായിരുന്നു സ്നേഹയുടെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനുശേഷം മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടി. തുടർന്ന് സിഡ്നി  UNSW വിൽ നിന്നും മാസ്റ്റർ ഇൻ ലോ കഴിഞ്ഞു.

മൂന്നുവയസ്സുമുതൽ നൃത്തപഠനം തുടങ്ങിയ സ്നേഹ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് എന്നീ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. കലാമണ്ഡലം ശ്രീദേവി, RLV അനിൽകുമാർ, Dr ശ്രീറാം & അനുരാധ ശ്രീറാം, മോണോ ആക്റ്റ് - ശ്രീപ്രിയ നായർ. എന്നിവരാണ് ഗുരുക്കന്മാർ. നിരവധി ഡാൻസ് ഡ്രാമകളും ഡാൻസ് ഷോകളും സ്നേഹ അജിത്ത് നടത്തിയിട്ടുണ്ട്. കൂടാതെ ബോക്സിങ്ങ്, കളരിപ്പയറ്റ് , Muay Thai എന്നീ ആയോധനമുറകളിലും പരിശീലനം നേടിയിട്ടുണ്ട്.

ബഹ്റൈനിൽ  നിർമ്മിച്ചവതരിപ്പിച്ച് പ്രസിദ്ധി നേടിയ “കമല” എന്ന dance drama സൂര്യ ഫെസ്റ്റിവലിന്റെ ഫിനാലെയായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ പ്രത്യേക ക്ഷണിതാക്കളുടെ നിറഞ്ഞ സദസിൽ നടത്തിയപ്പോൾ അത് കണ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ അദ്ദേഹം സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയിലേയ്ക്ക് സ്നേഹയെ നായികയായി തിരഞ്ഞെടുത്തു. സ്നേഹ അജിത്ത് അഭിനയിച്ച ആദ്യ സിനിമയായി ക്ഷണം. അതിനുശേഷം ‘It Happened That Night  എന്ന സിനിമയിലും അഭിനയിച്ചു. നിരവധി ഷോർട്ട് ഫിലിമുകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.

സ്നേഹയുടെ അച്ഛൻ അജിത്ത് കുമാർ ബഹ്റൈനിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ സി ഇ ഒ ആണ്. അമ്മ ശാരദ ഇൻറീരിയർ ഡിസൈനറാണ്.

അവാർഡുകൾ- ദുബായിലും ബഹറിനിലും യൂവജനോൽസവങ്ങളിൽ ചാമ്പ്യൻഷിപ്പടക്കം നിരവധി പുരസ്കാരങ്ങൾ
• Miss Bahrain 2017
• കോവിഡുകാലത്തെ ആതുരസാമൂഹ്യസേവനത്തിന് ബഹറിൻ ഗവൺമെന്റിന്റെ പ്രത്യേക അവാർഡ്
• അന്തർദേശീയ പ്രസംഗമത്സരങ്ങളിലും ഡിബേറ്റുകളിലും  നിരവധി പൂരസ്കാരങ്ങളും സ്നേഹ അജിത്ത് നേടിയിട്ടുണ്ട്.

Facebook