എസ് കെ സുധീഷ്

SK Sudheesh
Date of Birth: 
Saturday, 7 July, 1979
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തിരക്കഥാ കൃത്ത്. 1979 ജൂലൈ 7 ന് തിരുവനന്തപുരം ജില്ലയിലെ തിരുമലയിൽ ആർ സോമൻ നായരുടെയും കാർത്യായനി അമ്മയുടെയും മകനായി ജനിച്ചു.  എ എം എച്ച് എസ് എസ് തിരുമല സ്ക്കൂളിലായിരിന്നു സുധീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പിന്നീട് പഠിച്ചത്. ബി എ ഇക്കണോമിക്സ് കഴിഞ്ഞ സുധീഷ് യൂണിടെക്കിൽ നിന്നും വീഡിയൊ എഡിറ്റിംഗ് പഠിച്ചു. ചലച്ചിത്ര സംവിധായകൻ സുരേഷ് ഉണ്ണിത്താനും, സംഗീത സംവിധായകൻ ആർ സോമശേഖരനും സുധീഷിന്റെ അമ്മയുടെ സഹോദരൻമാരാണ്.

 സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ സഹായിയായി സ്വാമി അയ്യപ്പൻ സീരിയലിലൂടെയാണ് സുധീഷ് തന്റെ കരിയർ തുടങ്ങുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ സുരേഷ് ഉണ്ണിത്താന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 2018 ൽ ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് സുധീഷ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഒറ്റക്കൊരു കാമുകന്റെ കഥ,തിരക്കഥ, സംഭാഷണം എഴുതിയത് സുധീഷായിരുന്നു.

നല്ലൊരു എഴുത്തുകാരൻ കൂടിയായ സുധീഷ് കഥ, ഡേ റ്റുഡെ തുടങ്ങിയ നിരവധി മാഗസിനുകളിൽ ചെറു കഥകൾ എഴുതിയിട്ടുണ്ട്.  സുധീഷിന്റെ ഭാര്യ മഞ്ജുഷ നായർ, രണ്ടു മക്കളാണ് അവർക്കുള്ളത്. പേരുകൾ പൂജ, ദേവാംശ്.

വിലാസം- സോമദീപം, TC 6/2256, വലിയവിള, വട്ടിയൂർക്കാവ് പി ഒ തിരുവനന്തപുരം.

Email- sk.sudheesh717@gmail.com

ഫേസ്ബുക്ക്-  https://www.facebook.com/sudheesh.sk