സിനാസ് ശ്രീകാന്ത്

Sinas Sreekanth

ചിത്ര സംയോജകൻ. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കാനഡയിൽ നിന്നും വി എഫ് എക്സും എഡിറ്റിംഗും പഠിച്ചു വന്നതിനു ശേഷമാണ് സിനാസ് ശ്രീകാന്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പെന്റാമീഡിയയുടെ കുളിർ 100 ഡിഗ്രി എന്ന സിനിമയുടെ വർക്കിനുവേണ്ടി ചെന്നൈയിൽ പോയ സിനാസിന് അവിടെ തമിഴ് സിനിമകൾക്ക് വേണ്ടി വർക്ക് ചെയ്യാൻ അവസരം ലഭിച്ചു.

തമിഴിനു പുറമേ തെലുങ്ക്,കന്നഡ, ആസാമീസ്..ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിയ്ക്കുവാനും കഴിഞ്ഞു. രജനീകാന്തിന്റെ കുചേലൻ എന്ന സിനിമയിലും സിനാസ് പ്രവർത്തിച്ചു. ഏതാണ്ട് പതിനെട്ടോളം തമിഴ് സിനിമകളിൽ പ്രവർത്തിച്ചതിനുശേഷമാണ് സിനാസ് മലയാള സിനിമയുടെ ഭാഗമാകുന്നത്. ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തുടക്കമിടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നിയാസ് എഡിറ്റിംഗും വി എഫ് എക്സും നിർവഹിച്ചു.