സിജി ജൂഡ്

Sijjy Jude

കൊല്ലം സ്വദേശിനിയായ സിജി ജൂഡ് സെൻ്റ് മാർഗരറ്റ് കാഞ്ഞിരക്കോട് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസവും സെൻ്റ് ആൻ്റണീസിൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസവും പൂർത്തിയാക്കി. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു സിജിയുടെ ബിരുദ പഠനം. 

2017ൽ സിനിമാരംഗത്ത് തുടക്കമിട്ടെങ്കിലും ആദ്യ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ റിലീസായില്ല. പിന്നീട് 2025ൽ പി ഡി സി അത്ര ചെറിയ ഡിഗ്രിയല്ല എന്ന സിനിമയിലാണ് സിജി ജൂഡ് അഭിനയിച്ചത്. PDC - Pig is a Dangerous Creature എന്ന സിനിമയിൽ ജോണി ആൻ്റണി, ബിനു പപ്പു എന്നിവരോടൊപ്പം ഇന്ദു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള സിജി പരസ്യ ചിത്രങ്ങൾക്ക് മോഡലായും അവതാരികയായും പ്രവർത്തിക്കുന്നുണ്ട്.

Gmail, Facebook, Instagram