ഷർമ്മിള ടാഗോർ

Sharmila Tagore

ബ്രിട്ടീഷ് ഇന്ത്യന്‍ കമ്പനിയുടെ ജനറല്‍ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറിന്റെയും ഇറ ടാഗോറിന്റേയും മകളായി ഹൈദരബാദിലെ ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ചു. 1959 -ൽ Apur Sansar എന്ന ബംഗാളി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഷർമ്മിള ടാഗോർ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്കുന്നത്.

തുടർന്ന് Devi, Sesh Anka, Aranyer Din Ratri"... എന്നിവയുൾപ്പെടെ നിരവധി ബംഗാളി സിനിമകളിലും Kashmir Ki Kali, Aradhana, Safar, Amar Prem, Mausam... തുടങ്ങിയ ധാരാളം ഹിന്ദി സിനിമകളിലും ഷർമ്മിള ടാഗോർ അഭിനയിച്ചു. ബംഗാളി, ഹിന്ദി സിനിമകളിലാണ് പ്രധാനമായും അഭിനയിച്ചിരുന്നെതെങ്കിലും ഇംഗ്ലീഷ്, മലയാളം, മറാത്തി ഭാഷകളിലെ ഓരോ സിനിമകളിലും ഷർമ്മിള അഭിനയിച്ചിട്ടുണ്ട്. 1979 -ൽ റിലീസ് ചെയ്ത ചുവന്ന ചിറകുകൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അവർ മലയാളത്തിൽ എത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലി ഖാൻ പട്ടോടിയെയാണ് ഷർമ്മിള ടാഗോർ വിവാഹം ചെയ്തത്. ബോളീവുഡ് അഭിനേതാക്കളായ സൈഫ് അലി ഖാന്‍, സാബ അലി ഖാന്‍, സോഹ അലി ഖാന്‍ എന്നിവർ മക്കളാണ്. 2005 -ല്‍ ഇന്ത്യന്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷയായിരുന്ന ഷർമ്മിള 2005 ഡിസംബറില്‍ യുണീസെഫിന്റെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ അവർ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ്.