ശാൻവി ശ്രീവാസ്തവ

Shanvi Srivastava

ഉത്തർ പ്രദേശിലെ വാരണാസി സ്വദേശിയാണ് ശാൻവി ശ്രീവാസ്തവ. മുംബൈയിലെ Thakur College of Science and Commerce ൽ നിന്നും ബികോം ബിരുദം നേടിയിട്ടുണ്ട്.  2012 -ൽ വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്ത് ലൗലി  എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് ശാൻവി അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്, അതിനുശേഷം അഡ്ഡ എന്ന തെലുങ്കു ചിത്രത്തിലാണ് അഭിനയിച്ചത്. ശാൻവി അഭിനയിച്ച മൂന്നാമത്തെ ചിത്രം കന്നഡ സിനിമയായ ചന്ദ്രലേഖ ആയിരുന്നു. തുടർന്ന് നിരവധി കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചു.

2022 -ലാണ് ശാൻവി ആദ്യമായി മലയാളത്തിലഭിനയിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ആയിരുന്നു ശാൻവി അഭിനയിച്ച ആദ്യ മലയാളചിത്രം. 2018 -ൽ Ye Tian Zi  എന്ന ചൈനീസ് സീരീസിലും അഭിനയിച്ചു. സിനിമകൾ കൂടാതെ അഭിനയരംഗത്തും ശാൻവി ശ്രീവാസ്തവ സജീവമാണ്.