സെജു കെ ഈപ്പൻ

Seju Eapen

ജനനസ്ഥലം കോട്ടയം ജില്ലയിലെ മരങ്ങാട്ട്പിള്ളിയിൽ. 1973 മെയ് 31ന് ജനനം. അച്ഛൻ വിദ്യുച്ഛക്തി വകുപ്പിൽ എഞ്ചിനീയറും അമ്മ അധ്യാപികയുമായിരുന്നു. സെന്റ് തോമസ് ‌ഹൈസ്കൂൾ മരങ്ങാട്ട്പിള്ളി, കെ ഇ കോളേജ് മാന്നാനം, സെന്റ് തോമസ് കോളേജ് പാല എന്നിവിടങ്ങളിൽ സ്കൂളിംഗും കോളേജ് ബിരുദങ്ങളും പൂർത്തിയാക്കിയ സെജു ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഉഷ ഇന്റർനാഷണലിൽ മാനേജ്മെന്റ് ട്രെയിനിയായും ,1997ൽ ക്രോംപ്റ്റൺ ഗ്രീവ്സിൽ സെയിൽസ് എക്സിക്യൂട്ടീവുമായി ജോലി ചെയ്തു. ഏറെക്കാലത്തിനു ശേഷം ക്രോംപ്റ്റൺ ഗ്രീവ്സിൽ കേരള ഹെഡ്ഡായിരുന്നു. 2006ൽ ബെർജർ പെയിന്റ്സിൽ ജോയിൻ ചെയ്ത സെജു നിലവിൽ അതിന്റെ കേരള തമിഴ്നാട് ചുമതലകൾ വഹിക്കുന്ന ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി നോക്കുന്നു. 

ജേർണലിസ്റ്റായി ജോലി നോക്കിയിരുന്ന ഭാര്യ വിൻസി, ഡിസൈനിംഗ് ബിരുദത്തിനു മുംബൈ NIFTയിൽ പഠിക്കുന്ന മൂത്ത മകൻ അമിത്ത് , പ്ലസ്ടുവിനു പഠിക്കുന്ന മകൻ രോഹിത് , അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നാമൻ ഋതിക് എന്നിവരാണ് സെജുവിന്റെ കുടുംബാംഗങ്ങൾ. നിലവിൽ എറണാകുളത്ത് താമസിക്കുന്നു. സിനിമയിൽ മുൻ പരിചയങ്ങളില്ലാതിരുന്ന സെജുവിനെ ‌ഏറെ പരസ്യ ചിത്രങ്ങൾ ഒരുക്കിയ മാർട്ടിൻ പ്രക്കാട്ട് തന്നെയാണ് സിനിമയിലേക്ക് എത്തിക്കുന്നത്. മാർട്ടിന്റെ നായാട്ടെന്ന ഹിറ്റ് സിനിമയിൽ  ക്രൈംബ്രാഞ്ച് ഐജിയായി ശ്രദ്ധേയമായ വേഷം കാഴ്ച്ച വച്ചു.

സെജുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെയുണ്ട്.