സതീഷ് കുറ്റിയിൽ

Satheesh Kutiyil
Satheesh Kuttiyil
Date of Death: 
ചൊവ്വ, 23 November, 2021
സംവിധാനം: 1

കോഴിക്കോട് സ്വദേശിയായ സതീഷ് 1995 -ൽ ദിലീപിനെ നായകനാക്കി കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിർമ്മാണരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കിണ്ണം കട്ട കള്ളൻ ഉൾപ്പെടെ ഏഴ് സിനിമകൾ നിർമ്മിച്ചു. സതീഷ് കുറ്റിയിൽ നിർമ്മാണവും സംവിധാനവും നിർവഹിച്ച് 2001 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ജ്വലനം.

സിനിമയ്ക്ക് പുറമേ കോഴിക്കോട്ടെ രാഷ്ട്രീയ - സാംസ്കാരിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇദ്ദേഹം. SNDP യോഗത്തിൻ്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ധർമ്മ ജന സേന ( BDJS ) യുടെ കോഴിക്കോട് ജില്ലാ ട്രഷറർ ആയിരുന്ന സതീഷ് കുറ്റിയിൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്  NDA സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. SNDP യോഗം കോഴിക്കോട് സിറ്റി യൂണിയൻ സെക്രട്ടറിയും ആയിരുന്നു. 

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് 2021 -ൽ സതീഷ് കുറ്റിയിൽ അന്തരിച്ചു.