സങ്കീർത്തന വിപിൻ

Sangeerthana Vipin

കർണ്ണാടക സംഗീതജ്ഞ്യനായ ഗാനഭൂഷണം വിപിൻ രാഗവീണയുടെയും സീമയുടേയും മകളായി കാസർക്കോട് ജില്ലയിലെ നീലേശ്വരത്ത് ജനിച്ചു. നീലേശ്വരം ജെ സി എസ്, ലിറ്റിൽ ഫ്ലവർ, രാജാസ് എന്നീ സ്കൂളുകളിലായിരുന്നു സങ്കീർത്തനയുടെ പ്രാഥമിക വിദ്യാഭ്യാസം.

സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു സങ്കീർത്തന സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം നരകാസുരൻ എന്ന തെലുങ്ക് സിനിമയിലും കാടുവെട്ടി എന്ന തമിഴ് സിനിമയിലും നായികയായി അഭിനയിച്ചു. തുടർന്ന് ധ്യാൻ ശ്രീനിവാസൻ നായകനായ മലയാള ചിത്രം ഹിഗ്വിറ്റ -യിൽ നായികയായി. നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുള്ള സങ്കീർത്തന വിപിൻ സോഷ്യൽ മീഡിയയിലും സജീവമാണ്. . 

സങ്കീർത്തനയുടെ അനുജത്തി ദേവാംഗനയും അഭിനേത്രിയാണ്.

സങ്കീർത്തന വിപിൻ -  Instagram