സാക്ഷി ശിവാനന്ദ്

Sakshi Sivanand

മഹാരാഷ്ട്ര സ്വദേശിനിയാണ് സാക്ഷി ശിവാനന്ദ്. 1993 -ൽ Anna Vadina എന്ന തെലുഗു ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1995 -ൽ Sanjay എന്ന സിനിമയിലൂടെ സാക്ഷി ബോളീവുഡിൽ തുടക്കം കുറിച്ചു. തുടർന്ന് നി ഹിന്ദി, തെലുഗു, കന്നഡ, തമിഴ്, മലയാളം ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

1996 -ൽ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സാക്ഷി ശിവാനന്ദ് മലയാള സിനിമയിലേക്കെത്തുന്നത്. അതിനുശേഷം മഞ്ജീരധ്വനി എന്ന സിനിമയിലും അവർ അഭിനയിച്ചു. 2003 -ൽ ICC വേൾഡ് കപ്പ ക്രിക്കറ്റിന് വേണ്ടി ഇറക്കിയ "Hum Ko To Hai Poora Yakeen... എന്ന മ്യൂസിക്ക് വീഡിയോയിൽ സാക്ഷി അഭിനയിച്ചിരുന്നു. 

സാക്ഷി ശിവാനന്ദിന്റെ സഹോദരി ശിൽപ്പ ആനന്ദ് സിനിമ, ടെലിവിഷൻ അഭിനേത്രിയാണ്.