സജിത്ത് രാജേന്ദ്രൻ
തിരുവനന്തപുരം ജില്ലയിൽ പാച്ചല്ലൂർ എന്ന സ്ഥലത്ത് 1987 ഏപ്രിൽ 18ന് രാജേന്ദ്രൻ-കുമാരി ദമ്പതികളുടെ മകനായാണ് സജിത്ത് ജനിച്ചത്. ചിന്മയ വിദ്യാലയ ആറ്റുകാൽ, ചിന്മയ വിദ്യാലയ വഴുതക്കാട് എന്നിവിടങ്ങളിൽ ആയിരുന്നു ആദ്യകാല വിഭ്യാഭ്യാസം. SVVMHSS വഴുതക്കാട് നിന്ന് പ്ലസ് ടു പാസായ ശേഷം മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വെഞ്ഞാറമൂട് നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസ് പഠിച്ചു.
2009 ബിടെക് പഠന ശേഷം ക്ലസ്റ്റേഴ്സ് കോളേജ് ഫോർ മീഡിയ ആൻഡ് ഡിസൈനിൽ നിന്നും വി എഫ് എക്സ് ഫോർ ഫിലിം അഡ്വാൻസ്ഡ് ഡിപ്ലോമ കരസ്ഥമാക്കി. അവിടെ കൂടെ പഠിച്ച സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ സംഗീത ആൽബത്തിന്റെ അസിയസ്റ്റന്റ് ഡയറക്ടറും സിനിമാട്ടോഗ്രാഫറും ആയി പ്രവർത്തിച്ചു . 2010 -2014 കാലഘട്ടത്തിൽ "ഫോക്കസ് പുള്ളർ" എന്ന പ്രൊഡക്ഷൻ കമ്പനിയിൽ ടീം ലീഡ് ആയി വർക്ക് ചെയ്തു . 2014ൽ മുംബൈയിൽ എത്തി DFSൽ DI Color Correction Advanced Diploma നേടുകയും ചെയ്തു. അതിനു ശേഷം Qlabൽ ജോലി ചെയ്തു. 2016ൽ വിക്രാന്ത് സ്റ്റുഡിയോസിൽ ജോലി ചെയ്യുമ്പോൾ ആണ് DI Colorist ആയി ആദ്യ ചിത്രം നിഷ്കർഷ് (മറാത്തി) ചെയ്യുന്നത്. 2017ൽ ഇന്ത്യയിലെ തന്നെ പ്രശസ്ത സ്റ്റുഡിയോ ആയ പ്രൈം ഫോക്കസ് ലിമിറ്റഡിൽ DI Conformist ആയി ജോലി ലഭിക്കുന്നത്. തുടർന്നു ഇരുന്നൂറോളം സിനിമകളിൽ കളറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് സജിത്ത്.
ഫേസ്ബുക്ക്