രോഹിണി ടീച്ചർ

Rohini Teacher
മഹാരാജാസ് കോളേജ്
രോഹിണി നായർ

എറണാകുളം മഹാരാജാസ്‌ കോളേജിലെ ഏവർക്കും പ്രിയങ്കരിയായ രോഹിണി എന്ന ടീച്ചറമ്മ. മഹാരാജാസിലെ സ്വന്തം രോഹിണിച്ചേച്ചി. ഇവിടെ പഠിക്കുന്ന കുട്ടികളും, അധ്യാപകരും എല്ലാം രോഹിണി ടീച്ചറെ  "ചേച്ചി" എന്നാണ് വിളിക്കുന്നത്. കോളേജ് ക്യാമ്പസിലെ പഠനകാലം കഴിഞ്ഞിട്ടും ആ കലാലയത്തിൽ ദിവസവും വന്ന് അവിടത്തെ കുട്ടികളുമായി സൗഹൃദം പങ്കിടുന്ന മഹാരാജാസ് ക്യാമ്പസ്സിന്‍റെ സ്വന്തം ചേച്ചിയമ്മ. രോഹിണി ടീച്ചർ വിവാഹിതയല്ല പക്ഷേ അവർക്ക് അവിടെ നിറയെ മക്കളുണ്ട് കുട്ടികളുടെ എല്ലാ കാര്യത്തിലും ഇടപെടുന്ന, അവർക്കിടയിലെ സംഘർഷങ്ങളെ സ്വന്തം നിലക്ക് ഇടപെട്ടു തീർത്തുകൊടുക്കുന്ന കുട്ടികളുടെ സ്വന്തം ടീച്ചറമ്മ.

Rohini Nair