രേഖ രതീഷ്
Rekha Ratheesh
ഡബ്ബിങ് ആർട്ടിസ്റ്റ് ആയ രതീഷിന്റെയും രാധാദേവിയുടെയും മകളാണ് തിരുവനന്തപുരം സ്വദേശിയായ രേഖ രതീഷ്.
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നടി. ഒരു തമിഴ് സിനിമയിടെയായിരുന്നു അരങ്ങേറ്റം. ശിവകുമാര്‍, രേവതി, മുരളി, ജാനകി തുടങ്ങിയവര്‍ അഭിനയിച്ച ഉന്നെ നാന്‍ സന്തിത്തേന്‍ എന്ന സിനിമയിലാണ് ബാലതാരമായി രേഖ അഭിനയിച്ചത്.
പിന്നീട് കലാഭവൻ മണിയുടെ ആൽബങ്ങളിലും രേഖ അഭിനയിച്ചു.. പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള രേഖ ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്.