രാജശ്രീ ബലറാം
തിരക്കഥാ കൃത്ത്. കോഴിക്കോട് സ്വദേശിനിയാണെങ്കിലും രാജശ്രീ ജനിച്ചതും വളർന്നതും മുംബൈയിലാണ്. പഠനത്തിനുശേഷം ഫെമിന മാഗസിനിൽ അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്യുകയായിരുന്നു രാജശ്രീ. റോക് സ്റ്റാർ എന്ന സിനിമയ്ക്ക് വേണ്ടിയാണ് രാജശ്രീ ആദ്യമായി കഥ,തിരക്കഥ,സംഭാഷണം രചിയ്ക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് റൊക്സ്റ്റാറിന്റെ കഥയുണ്ടാക്കുന്നത്. കഥ കേട്ടിഷ്ടപ്പെട്ട സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്യാൻ തീരുമാനിയ്ക്കുകയായിരുന്നു. ഫെമിനയിൽ ജോലിചെയ്തിരുന്ന സമയത്ത് പല സെലിബ്രിറ്റികളുമായും ഇന്റർവ്യൂ ചെയ്യുകയും പല സ്റ്റോറികളും തെയ്യാറാക്കുകയും ചെയ്തുകൊണ്ടുള്ള അനുഭവ പരിചയം സിനിമയിൽ രാജശ്രീയ്ക്ക് സഹായകമായി. ഫെമിനയിലെ ജോലി രാജിവെച്ചതിനു ശേഷം സിനിമയിലും എഴുത്തിലും ശ്രദ്ധിയ്ക്കുകയാണ് രാജശ്രീ.
രാജശ്രീയുടെ ഭർത്താവ് ഹരികൃഷ്ണമേനോൻ. അദ്ദേഹം എക്കണൊമിക്സ് ടൈംസിൽ ജേർണലിസ്റ്റായിരുന്നു. ഇപ്പോൾ ഫ്രീലാൻസ് ചെയ്യുന്നു.