രഘുനാഥന് തമ്പി
മലയാളസിനിമയുടെ ചരിത്രം എഴുതുമ്പോള്‍ വിസ്മരിക്കാന്‍ കഴിയാത്ത നടന് മോഹന്‍ലാലിനെ മലയാളികള്‍ക്ക് സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രഘുനാഥന് തമ്പി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട തമ്പിയണ്ണൻ
മോഹന്‍ലാല്‍ ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച രംഗത്തില്‍ രഘുനാഥന് തമ്പിയുണ്ടായിരുന്നു. അതുമാത്രമല്ല ഇദ്ദേഹത്തിന് ഈ സിനിമയുമായുള്ള ബന്ധം. ഈ സിനിമയുടെ അഞ്ച് നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയായിരുന്നു തമ്പി...!
പ്രശസ്ത നിര്‍മ്മാതാവായ സുരേഷ്കുമാര്‍ അടുത്ത കൂട്ടുകാരനായിരുന്നു. 1977-78 കാലഘട്ടം കോഫീഹൗസില്‍ വച്ച് സുരേഷ് കുമാര്‍, അശോക് കുമാര്‍, പ്രിയദര്ശന്, ശശി (അശ്വതി തിരുനാള്‍.... ഇപ്പോള്‍ ഏകലവ്യ ആശ്രമ മഠാധിപതി) എന്നിവര്‍ ഒരു സിനിമ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതിനുശേഷം തമ്പിക്കും ഇതില്‍ നിര്‍മ്മാണ പങ്കാളിയാകാമോ എന്ന് കൂട്ടുകാര്‍ ചോദിച്ചു. ഞാന്‍ നൂറുവട്ടം സമ്മതം പറഞ്ഞു. ഇതിനിടയില്‍ പാച്ചല്ലൂര്‍ ശശി എന്ന സുഹൃത്തുകൂടി നിര്‍മ്മാണ സഹായത്തിനെത്തി. സിനിമയുടെ ആകെ മൂലധനം 50,000 രൂപയായിരുന്നു. രവികുമാറിനെ നായകനായി തീരുമാനിച്ചു. അദ്ദേഹത്തിന് 5000 രൂപ നല്കി. അംബികയെ നായികയാക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. അതിനുശേഷം ഡത്.
അഭിനയമോഹം തലയ്ക്ക്പിടിച്ചുനിന്ന മോഹന്‍ലാല്‍ ഈ സംഘത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. ലാലിന്റെ വീടിനു സമീപം മുടവന്മുകളിലാണ് ചിത്രീകരണം ആരംഭിച്ചത്. മോഹന്‍ ലാല്‍ സൈക്കിള്‍ ചവിട്ടി കയറ്റം കയറിവരുന്നു. എതിരെയുള്ള സൈക്കിളില്‍ തമ്പിയണ്ണനും, വീണു കിടക്കുന്ന മോഹന്‍ലാലിന് മടിയില്‍ കിടത്തി വെള്ളം കൊടുക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. സാമ്പത്തികപ്രശ്നങ്ങളെത്തുടര്‍ന്ന് സിനിമ നിന്നുപോയി. ഇതേ തുടര്‍ന്ന് സുരേഷ് കുമാര്‍, ചേട്ടന് രാജീവ്നാഥിനെ പോയി കാണുകയും അദ്ദേഹം നാനയിലെ കൃഷ്ണസ്വാമി റെഡ്ഡിയാരെ കണ്ട് കാര്യം പറയുകയും ചെയ്തു. അദ്ദേഹം മുന്‍ കൈയ്യെടുത്ത് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ ഒരു നിര്‍മ്മാതാവായ പാച്ചല്ലൂര്‍ ശശി അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. മദ്രാസില്‍ സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിനിമ റിലീസായെങ്കിലും ശശിയുടെ ബന്ധുക്കള്‍ സ്റ്റേ വാങ്ങിയതിനാല്‍ പിന്നീട് പ്രദര്‍ശനം തുടരാന്‍ കഴിഞ്ഞില്ല. കൊല്ലത്തുള്ള തിയേറ്ററില്‍ രണ്ടു ദിവസം മാത്രമാണ് പ്രദര്‍ശനം നടന്നത്.'' തിരനോട്ടം എന്ന സിനിമയുടെ പിന്നിലുള്ള കഥ
വിവരങ്ങൾക്ക് കടപ്പാട് അന്വേഷണം.com, നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്