ടി മുഹമ്മദ് ബാപ്പു

T Mohammed Bapu
Alias: 
പാഴ്സി മുഹമ്മദ്

സംവിധായകൻ കെ ജി ജോർജ്ജിന്റെ കന്നിച്ചിത്രമായ സ്വപ്നാടനത്തിന്റെ നിർമ്മാതാവ്
നവംബർ 18, 2019 ൽ അദ്ദേഹത്തിന്റെ എൺപത്തതിരണ്ടാം വയസ്സിൽ ഈ ലോകത്തോടു വിട പറഞ്ഞു.

1976 മാർച്ചിൽ തിയറ്ററുകളിൽ എത്തിയ സ്വപ്നാടനം ആ വർഷത്തെ ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. 1976-ലെ മികച്ച സിനിമാ നിർമ്മാതാവിനുളള ദേശീയ അവാർഡ് അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അഹമ്മദിൽ നിന്നും സംസ്ഥാന അവാർഡ് 1977 ഏപ്രിലിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനിൽ നിന്നും പാഴ്സി മുഹമ്മദ് ഏറ്റുവാങ്ങിയിട്ടുണ്ട്.