പി എ തങ്ങൾ

P A Thangal
Alias: 
ആറ്റക്കോയ തങ്ങൾ

1925 -ൽ പൂക്കോയ തങ്ങളുടെയും കദീജാ ബീവിയുടെയും മകനായി കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ കുന്നിക്കോട് എന്ന സ്ഥലത്ത് ജനിച്ചു. എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത ചേട്ടത്തി എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ആറ്റക്കോയ തങ്ങൾ സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്കുന്നത്. വയലാർ അതിഥി താരമായി പ്രത്യക്ഷപ്പെട്ട ഏക ചലച്ചിത്രമാണ് ചേട്ടത്തി. അദ്ദേഹം എഴുതി എം എസ് ബാബുരാജ് ഈണമിട്ട ആദിയിൽ വചനമുണ്ടായി എന്ന ഗാനരംഗത്താണ് വയലാർ അഭിനയിച്ചത്. പ്രശസ്ത നോവലിസ്റ്റ് തോമസ് ഹാർഡിയുടെ കഥയെ ആധാരമാക്കി എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത മേയർ നായർ എന്ന സിനിമയായിരുന്നു ആറ്റക്കോയ തങ്ങൾ പിന്നീട് നിർമ്മിച്ചത്. പി ജയചന്ദ്രൻ പിന്നണി പാടിയ രണ്ടാമത്തെ സിനിമ ഇതായിരുന്നു.

കുന്നിക്കോട് ചന്ദ്രികാ തീയേറ്റർ സ്ഥാപിച്ചുകൊണ്ടും. കേരളത്തിന് പുറത്തു നിന്നും ആദ്യമായി പ്രസിദ്ധീകരിച്ച ഫിലിം മാലയാ എന്ന മാഗസിന് തുടക്കമിട്ടുകൊണ്ടും സിനിമയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിൽ ആറ്റക്കോയ തങ്ങൾ പ്രവർത്തിച്ചിരുന്നു. സംസ്കൃതത്തിലും അറബിയിലും വ്യുൽപ്പത്തിയുണ്ടായിരുന്ന, സിനിമാ രംഗത്ത് വിപുലമായ സൗഹൃദത്തിനുടമയായിരുന്ന തങ്ങൾ 1998 -ൽ അന്തരിച്ചു.