പ്രിയാൽ ഗോർ
Priyal Gor
1994 നവംബർ 2 ന് മുംബൈയിലെ ഗുജറാത്തി ഫാമിലിയിൽ ജനിച്ചു. 2010 -ൽ Ram Milaye Jodi എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയാൽ തന്റെ കരിയറിന് തുടക്കമിടുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2013 ൽ ജസ്റ്റ് യു ആൻഡ് മീ എന്ന പഞ്ചാബി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2014 -ൽ സഹെബ സുബ്രഹ്മണ്യം എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിച്ചു.
2015 -ലാണ് പ്രിയാൽ ഗോർ മലയാള സിനിമയിലഭിനയിക്കുന്നത്. സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ അനാർക്കലി -യിൽ പ്രിഥ്വിരാജിന്റെ നായികാവേഷമായിരുന്നു ചെയ്തത്. ഇരുപതിലധികം ടെലിവിഷൻ സീരീസുകളിലും അഞ്ച് സിനിമകളിലും പ്രിയാൽ ഗോർ അഭിനയിച്ചിട്ടുണ്ട്.