പ്രിയ ഗിൽ

Priya Gill
Date of Birth: 
ചൊവ്വ, 9 December, 1975

പഞ്ചാബ് സ്വദേശിനിയാണ് പ്രിയ ഗിൽ. വിദ്യാഭ്യാസത്തിന് ശേഷമാണ് പ്രിയ കലാ ലോകത്തേയ്ക്കിറങ്ങുന്നത്. 1995 -ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ പട്ടം നേടി. തുടർന്ന് മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അതിനുശേഷമാണ് അവർ സിനിമയിലേക്കെത്തുന്നത്. 1996 -ൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ച Tere Mere Sapne എന്ന ചിത്രത്തിൽ നായികയായാണ് തുടക്കം.

അതിനുശേഷം ഹിന്ദി, തെലുഗു, തമിഴ്, മലയാളം ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. 

1996 - 2006 കാലത്ത് ബോളിവുഡിലെ ശ്രദ്ധേയ മുഖമായിരുന്നു പ്രിയ ഗിൽ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, നാഗാർജുന തുടങ്ങിയ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള അവർ 1999 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മേഘം എന്ന സിനിമയിൽ നായികയായാണ് മലയാള സിനിമയിൽ അഭിനയിച്ചത്. 2006 -ന് ശേഷം ചലച്ചിത്രലോകത്തു നിന്നും പ്രിയ ഗിൽ പൂർണ്ണമായും പിന്മാറി.