പ്രേമ
കാപ്പിപ്പൂവിന്റെ ഗന്ധമുള്ള കന്നഡികന്റെ മണ്ണായ കുടകിലെ പൊന്നമ്പേട്ടിൽ മിലിറ്ററി ഉദ്യോഗസ്ഥനായ നെരവന്ത ചെട്ടിച്ചയുടെയും കാവേരിയുടെയും മകളായി 1977-ൽ കൊടവ കമ്മ്യൂണിയിലാണ് പ്രേമയുടെ ജനനം.
കുറച്ചു കാലം ബാംഗ്ലൂരിലും പിന്നീട് കുടകിലെ മൂർനാട്, മടിക്കേരി എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കന്നഡയിലെ പ്രശ്സ്ത നടനും സംവിധായകനുമായ ഉപേന്ദ്ര, പ്രേമയുടെ ഫസ്റ്റ് കസിനാണ്. 1992-ൽ ഉപേന്ദ്ര തന്റെ ആദ്യ സംവിധാന സംരഭമായ തരലെ_നാൻ_മകാ എന്ന കന്നഡ ചിത്രത്തിൽ പ്രേമയെ നായികയാക്കാൻ ശ്രമിച്ചുവെങ്കിലും 10th ബോർഡ് എക്സാം കാരണം പ്രേമയുടെ പിതാവ് അനുവദിച്ചില്ല. പിന്നീട് 1995-ൽ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ രാജ്‌കുമാർ ഫാമിലി പ്രോഡക്ഷൻസിൽ റിലീസ് ചെയ്ത സവ്യസാച്ചി & ആട്ട_ഹുടുഗാട്ടാ എന്ന ചിത്രങ്ങളിൽ ശിവരാജ്‌കുമാർ, രാഘവേന്ദ്ര രാജ്‌കുമാർ എന്നിവരുടെ നായികയായി സിനിമയിൽ അരങ്ങേറി. ഈ രണ്ട് ചിത്രങ്ങളും കോമേഴ്‌ഷ്യൽ വിജയങ്ങളായി. പ്രേമ എന്ന നടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കന്നഡ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു.
പക്ഷേ പ്രേമയുടെ തലവര മാറ്റിക്കുറിച്ചത് തന്റെ കസിനായ ഉപേന്ദ്ര ശിവരാജ്‌കുമാറിനെ നായകനാക്കി അതെ വർഷം സംവിധാനം ചെയ്ത ഗാങ്സ്റ്റെർ മൂവിയായ ഓം ആണ്. വെറും 68 ലക്ഷത്തിന് പൂർത്തിയായ ഈ പടം അത് വരെയുള്ള സർവകാല കന്നഡ സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് 10 കോടി കളക്റ്റ് ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ് ആയി. ഈ സിനിമയുടെ വിജയം കൊണ്ട് പിന്നീട് കൃത്യമായി 14 വർഷം(1995-2009)
വരെ കന്നഡ സിനിമയിൽ കാര്യമായി എതിരാളികൾ ഇല്ലാത്ത താരമായി മാറി പ്രേമ. ഈ കാലയളവിൽ തെലുഗ്, തമിഴ്,
മലയാളം ഭാഷകളിൽ കൂടെ അഭിനയിച്ച പ്രേമക്ക് തെലുഗിലും സ്റ്റാർഡം ലഭിച്ചു പക്ഷേ തമിഴിലും മലയാളത്തിലും അധികം തിളങ്ങാൻ സാധിച്ചില്ല. 14 വർഷം കൊണ്ട് 80 ചിത്രങ്ങളിൽ പ്രേമ നായികയായി (കന്നഡ-50, തെലുഗ്-25,
തമിഴ്-3 & മലയാളം-2).കർണാടക സ്റ്റേറ്റ് ബെസ്റ്റ് ആക്ട്രെസ്സ് അവാർഡ്,
ഫിലിംഫെയർ അവാർഡ് തുടങ്ങി ധാരാളം പുരസ്‌കാരങ്ങളും ഈ കാലയളവിൽ പ്രേമയെ തേടിയെത്തിയിട്ടുണ്ട്.
സിനിമയിൽ അരങ്ങേറി തൊട്ടടുത്ത വർഷം 1996-ൽ തമിഴ് സംവിധായകൻ സുരേഷ്കൃഷ്ണ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ ദി പ്രിൻസിലൂടെ പ്രേമ മലയാളത്തിലുമെത്തി. വളരെ പ്രതീക്ഷയോടെ എത്തിയ പടത്തിന്റെ പരാജയം പ്രേമയുടെ മലയാളത്തിലെ മുന്നോട്ട് പോക്കിന് തടസ്സമായി. പക്ഷെ പ്രേമയുടെ ഇതിലെ കഥാപാത്രവും അവർ അഭിനയിച്ച ശ്യാമയാം രാധികേ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു .ദി പ്രിൻസിനുശേഷം 2000-ത്തിൽ വിനയൻ ഒരുക്കിയ ജയറാം ചിത്രം ദൈവത്തിന്റെ മകനിൽ പ്രേമ മലയാളത്തിൽ നായികയായി. ഈ ചിത്രം സാമ്പത്തിക വിജയം നേടുകയും പ്രേമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
2009-ൽ കൊടവ കമ്മ്യൂണിറ്റിയിലുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവൻ അപ്പാച്ചുവിനെ വിവാഹം ചെയ്ത പ്രേമക്ക് ഒരു മകളുണ്ട് .വിവാഹശേഷം 2017-ൽ ഉപേന്ദ്രയുടെ നായികയായി ഉപേന്ദ്ര_മത്തെ_ബാ എന്ന ഒരൊറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.