പണ്ഡിറ്റ് ജനാർദ്ദനൻ മിട്ട

Pandit Janardhanan Mitta

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി പതിനയ്യായിരത്തോളം ഗാനങ്ങള്‍ക്ക് സിതാറില്‍ അകമ്പടി നല്കി. മലയാള സിനിമാ സംഗീതത്തിന്റെ സുവര്‍ണ്ണ കാലത്ത് നിരവധി മികച്ച ഗാനങ്ങളില്‍ പങ്കാളിയായി. അവയില്‍ ചിലത് : പ്രിയതമാ (ശകുന്തള), പ്രാണസഖി ഞാന്‍ വെറുമൊരു, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (പരീക്ഷ), പ്രിയസഖി ഗംഗേ, ശൈലനന്ദിനി (കുമാരസംഭവം), തളിരിട്ട കിനാക്കള്‍ തന്‍ (മൂടുപടം), താരമേ താരമേ (ലൈലാ മജ്നു), ഹിമവാഹിനീ (നാടന്‍പെണ്ണ്), സാഗരമേ ശാന്തമാക നീ (മദനോത്സവം), ശാരികേ (സ്വപ്നം), യദുകുല രതിദേവനെവിടെ, പൗര്‍ണമിചന്ദ്രിക (റസ്റ്റ്ഹൗസ്), എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ (ഉള്‍ക്കടല്‍), നീലജലാശയത്തില്‍ (അംഗീകാരം), മൈനാകം (തൃഷ്ണ), ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), അനുരാഗിണീ (ഒരു കുടക്കീഴില്‍) "സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്" എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലെ സിതാറിന്റെ സ്ട്രോക്കുകളും ഇദ്ദേഹത്തിന്റെ തന്നെ. 1960-കള്‍ മുതല്‍ രംഗത്തുള്ള ഇദ്ദേഹം റഹ്മാന്റെയും ഹാരിസ് ജയരാജിന്റെയും ഗാനങ്ങള്‍ക്ക് വരെ സിതാര്‍ വായിച്ചിട്ടുണ്ട്...ഉദാ : അക്കഡാനു നാങ്ക ഉടൈ പോട്ടാ(ഇന്ത്യന്‍), ഉയിരിന്‍ ഉയിരേ(കാക്ക കാക്ക). സിനിമയ്ക്ക് പുറത്ത് മറ്റനവധി വിശേഷണങ്ങളുമുണ്ട്. സിതാര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യന്‍, ഐക്യരാഷ്ട്ര സഭയില്‍ സിതാര്‍ വായിച്ച ആദ്യ ദക്ഷിണേന്ത്യക്കാരന്‍, തിരുവയ്യാറിലെ ത്യാഗരാജ ആരാധനാവേദിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ച കലാകാരന്‍.