ആറാട്ടുകടവിൽ അന്നുരാവിൽ
ആറാട്ടുകടവിൽ അന്നു രാവിൽ ആളും മേളവും പോയ് മറഞ്ഞൂ പിന്നെ
നീയും
കുളിരുമെന്നെ കാത്തു നിന്നൂ കാത്തു നിന്നൂ ( ആറാട്ടുകടവിൽ)
തീവെട്ടി
കണ്ണുകൾ അകലെ മിന്നി നിൻ കാമക്കണ്ണുകൾ അരികിൽ മിന്നി
വേലക്കുളങ്ങരെ നിഴൽ
മയങ്ങീ വേദാന്തമൊക്കെയും ഇരുളിൽ മുങ്ങി
പൂക്കാതെ പൂക്കും പുളകമേ നീ പുതിയ
ഭംഗികൾ ചൂടി നിന്നൂ
ഒന്നു ചേർന്നു നമ്മൾ നമ്മെ മറന്നു നിന്നൂ മറന്നു
നിന്നൂ ( ആറാട്ടുകടവിൽ)
ഓ...എത്ര മധുരം നിന്നോർമ്മകൾ ആരോമലേ...എൻ
ആരോമലേ (
കണ്ണാടിക്കവിളിൽ കളഭമായി വിരിയാത്ത മുകുളം വിടർന്നു
പാടീ
മൗനങ്ങളാൽ നമ്മൾ കവിത ചൊല്ലീ മാനത്തു താരങ്ങൾ നിരന്നു
തുള്ളി
പൂങ്കാറ്റിൽ വിരിയും പൂമണത്തിൽ നിന്റെ
നെടുവീർപ്പിതളുകളും
മലർച്ചുണ്ടിൽ ബാക്കി നിന്ന ചുംബനവും അലിഞ്ഞൊഴുകി
(ആറാട്ടുകടവിൽ)
ഓ...ആറ്റുപാട്ടിൻ പൊന്നോളങ്ങൾ രാഗം തൂകീ താള ജാലം
തൂകീ
കചദേവയാനിതൻ കഥ നടന്നു കളിയരങ്ങത്താട്ടവിളക്കണഞ്ഞൂ
ആകാശത്തമിട്ടുകൾ
ഉയർന്നുപൊട്ടീ അകതാരിൽ അമിട്ടുകൾ ചേർന്നു പൊട്ടീ
നീരാട്ടുകടവിൽ
നീലക്കുളത്തിൽ നിന്റെ മാറിലെ കുളിരു ചൂടി
രണ്ട് പൊന്നിൻ താമരപ്പൂമൊട്ടുകളും
വിടർന്നു നിന്നൂ ( ആറാട്ടുകടവിൽ)