ചുവന്ന പട്ടും കെട്ടി
ചുവന്ന പട്ടുംകെട്ടി പൂവും മലരും കൊണ്ടു വന്നേ
നിനക്കായ് പൂവോടത്തിൽ
അഗ്നിപ്പൂക്കൾ കൊണ്ടു വന്നേ
കനിഞ്ഞാൽ എല്ലാം നൽകും ഉഗ്രരൂപിണിയും
ശക്തിരൂപിണിയും
രക്തചാമുണ്ഡിയും നീ ( ചുവന്ന)
കയ്യിൽ തൃശൂലം ധരിച്ചും
ചിരിച്ചും
കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ
ഓംകാരത്തുടിയിൽ
നിറഞ്ഞാടുമമ്മേ
താളം പല താളം താരാപഥങ്ങൾ
ആപാദചലനം
പകർത്തുന്നിതമ്മേ
ആനന്ദ നടനം തുടർന്നീടുകമ്മേ
കയ്യിൽ തൃശൂലം ധരിച്ചും
ചിരിച്ചും
കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ
ഓംകാരത്തുടിയിൽ
നിറഞ്ഞാടുമമ്മേ ( ചുവന്ന)
എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും
ആ
ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ
ആധാരശിലയായി വാഴുന്നൊരമ്മേ
കോപം ശിവനേത്രം
കനലാക്കും നേരം
ആ നെറ്റിയമൃതാൽ നനയ്ക്കുന്നൊരമ്മേ
ആലോലകുളിർമാല
ചാർത്തുന്നൊരമ്മേ
എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും
ആ ബ്രഹ്മസത്യം
ഉണർത്തുന്നൊരമ്മേ
ആധാരശിലയായി വാഴുന്നൊരമ്മേ (ചുവന്ന)