പുതിയലഹരിതന്‍ പ്രഭാതം

പുതിയലഹരിതന്‍ പ്രഭാതം
വിഭാതം വരുന്നിതാ
പഴമകള്‍ക്കു വിടപറഞ്ഞു
നവസുമങ്ങള്‍ മധുചൊരിഞ്ഞു
ഹാപ്പി ന്യൂ ഇയര്‍
(പുതിയ...)

ഓ ദും ദും ദും താളമുണ്ട്
ധിമിധിമിധിമി മേളമുണ്ട്
പുതുവര്‍ഷമെഴുന്നള്ളും നേരം
ജതികള്‍ചൊല്ലി നൃത്തനൃത്യമാടിടാം
ജനുവരിക്ക് ജന്മഗീതം പാടിടാം
ഇന്നലത്തെ മോഹഭംഗമൊക്കെമാറ്റി
ദുഃഖമാറ്റി പോരൂ ഹൊയ്
(പുതിയ...)

ഓ പനിമതിയുടെ പറവെച്ചും
പറയതില്‍ നിറകതിര്‍ വെച്ചും
എതിരേല്‍ക്കാന്‍ രജനിസഖി പോകും
മതിമറന്നു കുരവയിട്ടു തന്നിടാം
ചിരിപകര്‍ന്നു നന്മനേര്‍ന്നു നിന്നിടാം
മാനസങ്ങളൊന്നുചേര്‍ന്നു മത്തരായി
വന്നുചേര്‍ന്നു ഞങ്ങള്‍ ഹൊയ്
(പുതിയ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthiya laharithan prabhatham

Additional Info

Year: 
1991

അനുബന്ധവർത്തമാനം