പുതിയ കുടുംബത്തിൻ - D
പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു തിരുസഭ വിജയത്തിൻ പൊൻ തൊടുകുറിയണിയുന്നു ദാമ്പത്യത്തിൻ വെള്ളിത്തേരിൽ പുത്തൻ മണവാട്ടി സ്വപ്നംപോലെ മുന്നേറുമീ മണവാളനൊപ്പം ആയിരം കിനാക്കളോടെ ആയിരം പ്രതീക്ഷയോടെ ജീവിതം പ്രകാശമാക്കുവിൻ (പുതിയ...) എട്ടടുക്കുള്ള മാളികയേക്കാൾ തമ്മിൽ വിട്ടുവീഴ്ചയും വിനയവും ധനം സത്യം മെയ്യും മനസ്സും ലഹരിക്കും പങ്കിട്ടു നൽകി മന്നിൽ നിന്നും ഹൃദയങ്ങൾ സമ്പന്നമാക്കി ആദിയിലാദവും ഹവ്വയും ഏദനിൽ ആരംഭമിട്ടൊരു സൗഹൃദമോർമ്മിച്ചു വാഴുവിൻ ആദർശ ദമ്പതിമാരായ് വാഴ്‌വുള്ള നാൾ വരെയ്ക്കും (പുതിയ...) പൂക്കളുള്ളൊരു ശയ്യയേക്കാളുമെന്നും പൂത്തുലയുന്ന മനസ്സുഖം ശുഭം സത്യം മക്കളോടൊപ്പം പരസ്പരം സ്നേഹിച്ചു നിങ്ങൾ ജീവിതം മണ്ണിൽ കൊടുത്തവനാദരം നൽകി ചുറ്റും പ്രകാശം കൊടുത്തുരുകുന്ന രണ്ടാൾത്താര ദീപങ്ങളെപോലെ ഭൂമിയിൽ വാഴുവിൻ ആദർശ ദമ്പതിമാരായ് വാഴ്‌വുള്ള നാൾ വരെയ്ക്കും (പുതിയ...)