കുളിർ തെന്നൽ വന്നു
Music:
Lyricist:
Singer:
Film/album:
കുളിർ തെന്നൽ വന്നു മെല്ലെ കാതിൽ ചൊല്ലി
യിന്നാരെ നീ തിരഞ്ഞു ..
ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു
കുഞ്ഞു മോഹമുണർന്നൂ ..
പറയൂ നീയെന്തിനായ്
വിരിയും തളിർ മുല്ലയായ്
ഇനിയാരാരും കാണാതെ
മനസ്സിലൊളിച്ചു വെച്ചു …
ഇനി വിരിയുമോ നീഹാര പുഷ്പങ്ങൾ
മലർ ചൊരിയുമോ മാകന്ദ സ്വപ്നങ്ങൾ
വിരുന്നുവരുമാനന്ദ രാഗങ്ങളിൽ
പറന്നുവരുമാശ്ലേഷ ഗാനങ്ങളിൽ
എനിക്കു തരുമോ കവർന്ന മധുരം
പകരുമോ പരിമളം
ഇതളുലഞ്ഞ പനിനീർ പൂക്കളുടെ
ഇനിയും മൂളുമോ പ്രേമത്തിനീണങ്ങൾ
കവിതയുണർത്തും രാവിൻ നിലാവിലും
മിഴികളിലെ സായൂജ്യ സംഗീതമായ്
മൊഴികളിലെ സല്ലാപ സൗന്ദര്യമായ്
നിറച്ചു തരുമോ പ്രണയ ചഷകം
പറയുമോ പ്രിയതരം
ഉണർന്നുലഞ്ഞ പകൽ കിനാക്കളുടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kulir Thennal Vannu
Additional Info
Year:
2020
ഗാനശാഖ: