ഒരു സാഗരതീരം

ഒരു സാഗരതീരം
ശ്രുതി മീട്ടിയ നേരം..

ഒരു സാഗരതീരം
ശ്രുതി മീട്ടിയ നേരം
എന്നരികിൽ ഒരു ശിശിരത്തിൽ
നിവൃതി പകരാൻ വരുമോ നീ
ഒരു സാഗരതീരം
ശ്രുതി മീട്ടിയ നേരം

ആലോലം പൊന്നോളങ്ങൾ
അലസം മാടി വിളിപ്പൂ
അകലെ മായും സന്ധ്യതൻ
രാഗമാധുരിയാൻ ഒരുങ്ങുന്നു
മുഴുവൻ ഇതിലെ അലയാമോ
(ഒരു സാഗര...)

അകലേ നീലാകാശം
മഴവിൽ തൂവൽ വിടർത്തി
അരികേ നീയെന്നോർമ്മയിൽ
ആർദ്രഭാവന ചാർത്തി
ഇനി നമ്മിൽ പുലരും
പുതിയ ലയഭാവം
(ഒരു സാഗര...)

കരളിൽ മോഹാവേശം
ഇതളായ് മെല്ലെ ഉണർന്നു
പടരും കാറ്റിൻ ചുണ്ടിലെ
പ്രേമപല്ലവി പോലെ ഇനിയെന്നും
കരളിൽ തുടിക്കുമീ താളം

ഒരു സാഗരതീരം
ശ്രുതി മീട്ടിയ നേരം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Sagara theeram

Additional Info

Year: 
1989

അനുബന്ധവർത്തമാനം