പ്രകൃതീ പ്രഭാവതീ

പ്രകൃതീ പ്രഭാവതീ നിന്റെ
പ്രാണന്റെ തന്ത്രിയിൽ
പുലരുന്നതേതൊരു
പ്രണവസംഗീതത്തിൻ മൃദുമന്ത്രം
ആ....

ഉഷസ്സും സന്ധ്യയും
നിന്റെ മനസ്സിലെ ഊഷ്മളസ്വപ്നങ്ങളല്ലോ
ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ
ഹൃദയത്തിൻ സ്പന്ദനമല്ലോ
(പ്രകൃതീ...)

കലയും കാലവും
നിന്റെ കാൽക്കലെ കാഞ്ചനശില്പങ്ങളല്ലോ
പുഴകളും പൂക്കളും പൂന്തിങ്കളും നിൻ
പുളകത്തിൻ നാളങ്ങളല്ലോ
(പ്രകൃതീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prakruthi prabhavathi