ജീവനിൽ എന്നും കണ്മണീ

ജീവനിൽ എന്നും കണ്മണീ
നിന്റെ ഓര്‍മ്മകള്‍ മാത്രം
മൗനങ്ങള്‍ മാത്രമുണരുന്ന രാവില്‍
എന്നെ പുല്‍കുവാന്‍
ജീവനിൽ എന്നും കണ്മണീ
നിന്റെ ഓര്‍മ്മകള്‍ മാത്രം

മലര്‍ ചൂടുമോര്‍മ്മതന്‍ താഴ്വരയില്‍
ചിരി തൂകി നീ വരുമോ
കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍
കൊതിയോടെ ഞാനിരിപ്പൂ
ജന്മാന്തരങ്ങള്‍ തോറും ഞാന്‍
നിനക്കായ് പാടുമീ ഗാനം
ജീവനിൽ എന്നും കണ്മണീ
നിന്റെ ഓര്‍മ്മകള്‍ മാത്രം

തളിര്‍ ചൂടുമാവണി കാടുകളില്‍
കളിയാടാന്‍ നീ വരുമോ
ഇടനെഞ്ചിലായിരം പൂവിടര്‍ത്താന്‍
ഇടറാതെ നീ വരുമോ
ജന്മാന്തരങ്ങള്‍ തോറും ഞാന്‍
നിനക്കായ് പാടുമീ ഗാനം

ജീവനിൽ എന്നും കണ്മണീ
നിന്റെ ഓര്‍മ്മകള്‍ മാത്രം
മൗനങ്ങള്‍ മാത്രമുണരുന്ന രാവില്‍
എന്നെ പുല്‍കുവാന്‍
ജീവനിൽ എന്നും കണ്മണീ
നിന്റെ ഓര്‍മ്മകള്‍ മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevanil ennum kanmani

Additional Info

Year: 
1989

അനുബന്ധവർത്തമാനം