ഉറങ്ങുറങ്ങുണ്ണീ ആരാരോ

ഉറങ്ങുറങ്ങുണ്ണീ ആരാരോ
ചായുറങ്ങുണ്ണീ ആരാരോ
കൂവളത്താരിളം കണ്ണിൽ
കുഞ്ഞിക്കൂനിയമ്മൂമ്മ വന്നോതും
കൊച്ചു ഗൂഢതസ്വപ്നത്തിൻ തേരിൽ
(ഉറങ്ങുറങ്ങുണ്ണീ...)

രാരോരാരോ രാരാരിരാരോ
കുഞ്ഞുന്നാളിൽ കളിപ്പാവയായ് നീ വന്നു
വാണിരുന്നില്ലേ വാർത്തിങ്കളേ
പാവയ്ക്ക് മാമൊരുക്കുമ്പോഴെല്ലാം
വാവച്ചി നിന്നെ കണ്ടിരുന്നോ
(ഉറങ്ങുറങ്ങുണ്ണീ...)

രാരോരാരോ രാരാരിരാരോ
നീ വളരൂ തണൽമാമരമായ് നിന്റെ
ഛായയെൻ ജന്മം സാർഥമാക്കു
ഭൂമിക്ക് പൂമഴയാകൂ ദൈവം
കാരുണ്യം നിന്നിൽ കാട്ടിടട്ടേ
(ഉറങ്ങുറങ്ങുണ്ണീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urangurangunni araro

Additional Info

Year: 
1987

അനുബന്ധവർത്തമാനം