ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ
മലരെങ്ങും വിരിയുന്ന
മനസ്സെങ്ങും നിറയുന്ന
പുതുമകളെല്ലാം നീ കണ്ടോ
തിര ഞൊറിയൂ നീ ഇതിലേ
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ
തിറയും തെയ്യവും കിളിമകൾ പാട്ടും
വേദാന്തമൊഴുകുന്ന പുഴയും
കഥകളി വിളയും കൂത്തുപറമ്പും
ജപമണിയുണരും സുന്നഹദോസും
മാപ്പിളക്കളിപ്പാട്ടും പുണരും
ഇവിടെ ഈണം നാട്ടിയോ
നിൻ കതിരൊളിമഴ നീ ചൊരിയൂ
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ
നബിയും രാമനും മിശിഹയുമെൻ
കൈകോർത്തു നടക്കുന്നുണ്ടിതിലേ
കവിതകളൊഴുകിയ ചങ്ങമ്പുഴയും
കലയുടെ പദസരമണിമേളകളും
കേരളക്കര ചെയ്ത സുകൃതം
ഇതിലേ പൂന്തേരീ വഴിയേ
നിറമതിയഴകേ ഇതിലേ
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ
മലരെങ്ങും വിരിയുന്ന
മനസ്സെങ്ങും നിറയുന്ന
പുതുമകളെല്ലാം നീ കണ്ടോ
തിര ഞൊറിയൂ നീ ഇതിലേ
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ