നെഞ്ചിലനുരാഗം

നെഞ്ചിലനുരാഗം... 
കൂടുമെനയുന്ന നേരം..
എന്നിലൊരു മോഹം... 
കൂട്ട് തിരയുന്നതാരേ...
മൊഴിയിലും മധുരമായ്... 
മൗനങ്ങൾ പാടിയോ...
ആരൊരാൾ ജീവനിൽ...
ആർദ്രമായ്‌ പുൽകിയോ... 
പറയാതെ... അറിയുന്നുവോ...
എന്നുള്ളിലുള്ള പ്രണയം...

നെഞ്ചിലനുരാഗം... 
കൂടുമെനയുന്ന നേരം..
എന്നിലൊരു മോഹം... 
കൂട്ട് തിരയുന്നതാരേ...

ഒരു പൂവിനുള്ളിൽ... 
നിറയും വസന്തം...
ഇനിയെന്നുമെൻ... 
കൈകുമ്പിളിൽ പകരുന്നതാരോ...
തണലായി നീയെൻ... 
അരികത്തു നിൽക്കേ....
ഇളവെയിലിലും... 
കുളിരുന്നുവെൻ ഇടനെഞ്ചമാകെ...
പ്രാണനിൽ... 
തഴുകുമൊരു കാറ്റുപോൽ...
ഒഴുകുമീ... 
വഴിയിലിനിയെൻ കൂട്ടിനായ്...
എന്നും... നീയെൻ... ചാരേ...

നെഞ്ചിലനുരാഗം... 
കൂടുമെനയുന്ന നേരം..
എന്നിലൊരു മോഹം... 
കൂട്ട് തിരയുന്നതാരേ...

ഈറൻ നിലാവിൽ... 
പെയ്യും കിനാവിൽ...
ഇരുകൈകളാൽ...
പുണരുന്നുവെൻ മോഹങ്ങളാരോ...
പ്രണയാർദ്രമിന്നേ... 
നിമിഷങ്ങളെല്ലാം...
മഴനൂലുപോൽ.. 
അലിയുന്നു ഞാൻ ഈ രാവിലാകേ... 
ഇനിയുമെൻ...
അരികിലില്ലെങ്കിൽ ഞാൻ...
ഇതളുകൾ... 
കൊഴിയുമൊരു ചെറുപൂവ് പോൽ...
വീഴും... മണ്ണിൽ... മെല്ലേ...

നെഞ്ചിലനുരാഗം... 
കൂടുമെനയുന്ന നേരം..
എന്നിലൊരു മോഹം... 
കൂട്ട് തിരയുന്നതാരേ...
മൊഴിയിലും മധുരമായ്... 
മൗനങ്ങൾ പാടിയോ...
ആരൊരാൾ ജീവനിൽ...
ആർദ്രമായ്‌ പുൽകിയോ... 
പറയാതെ... അറിയുന്നുവോ...
എന്നുള്ളിലുള്ള പ്രണയം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenjil Anuragam

Additional Info

Year: 
2019

അനുബന്ധവർത്തമാനം