നെറ്റിയിൽ പൂവുള്ള - F
Music:
Lyricist:
Singer:
Film/album:
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേൻകുടം വെച്ചു മറന്നൂ പാട്ടിന്റെ
തേൻകുടം വെച്ചു മറന്നൂ - പക്ഷേ
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഓഹോഹോഹോ ഓഹോഹോഹോ
താമരപൂമൊട്ടു പോലെ നിന്റെ
ഓമൽക്കുരുന്നുടൽ കണ്ടൂ
ഗോമേദകത്തിൻ മണികൾ പോലെ
ആ മലർ കണ്ണുകൾ കണ്ടു
പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
തേൻകുടം പൊയ്പ്പോയ ദു:ഖം - പക്ഷേ
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
തൂവൽത്തിരികൾ വിടർത്തീ നിന്റെ
പൂവൽ ചിറകുകൾ വീശി
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ
നെഞ്ചിലെ പാട്ടിന്റെ പാൽകിണ്ണം
എന്റെ നെഞ്ചിലെ പാട്ടിന്റെ പാൽകിണ്ണം -പക്ഷേ
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nettiyil poovulla -F
Additional Info
Year:
1987
ഗാനശാഖ: