അമ്പിളി ചൂടുന്ന

അമ്പിളി ചൂടുന്ന തമ്പുരാനെ വെള്ളി
ക്കുന്നിന്റെ ഓമനപ്പൊൻ മകളു
മാലയിട്ടു മലർമാലയിട്ടു (അമ്പിളി..)

പിന്നെ പാലൊത്ത നിലാവത്തവർ
പാരാകെ പുകഴ് നേടിയ
ചേലൊത്തൊരാനന്ദ നൃത്തമാടി
ആനന്ദനൃത്തമാടി ആനന്ദനൃത്തമാടി

പഞ്ചശരനെയ്തു പാരിൻ നെഞ്ചിലേറ്റ സായകങ്ങൾ
അഞ്ചിത പുഷ്പങ്ങളെങ്ങും പുഞ്ചിരി തൂകി (2)
ഉർവശി മേനകമാരാം സ്വർവധുക്കളതു നേരം
ഉമ്പർ കോന്റെ തിരുമുൻപിലുന്മദമാടീ (അമ്പിളി...)

മംഗലയാം ദേവിയുടെ
മംഗല്യത്തിൻ കഥകൾ സുമംഗലിമാർ
ചോടു വെച്ച് പാടിയാടുമ്പോൾ (2)
പണ്ടു ശ്രീ പാർവതി നട്ടു
പാൽ പകർന്നു വളർന്നൊരാ
ചന്തമെഴും പാല പൂത്തു പാൽച്ചിരി തൂകി
ചന്തമെഴും പാല പൂത്തു പാൽച്ചിരി തൂകി  (അമ്പിളി..)

-----------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambili choodunna

Additional Info

അനുബന്ധവർത്തമാനം