ചിൽ ചിലമ്പുമണി

ചിൽ ചിലമ്പുമണിതാളമുയർന്നു 
തകതെയ് മനസ്സുകളിൽ മേളമുയർന്നു 
പൊൻ വെയിലിന്നൊളി പറനിറച്ചു 
ഇനി വാ കലവറയിൽ വിരുന്നൊരുക്കാം 

ഇലമേലെ തുമ്പപ്പൂ ചോറുവിളമ്പാ-
മതിലേറെ കൊതിയൂറും സ്നേഹം വിളംബാം 
എരിശ്ശേരീം പുളിശ്ശേരീം വെണ്ടയ്ക്കാ കൊണ്ടാട്ടം 
തിരു വയറൊരു പറ നിറയേ തന്നീടാം 

ചിൽ ചിലമ്പുമണിതാളമുയർന്നു 
തകതെയ് മനസ്സുകളിൽ മേളമുയർന്നു 

തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം 
തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം 

മലയാളത്തിൻ മടിമെലെ 
കസവണിചാർത്തിയ പൊൻചിങ്ങം 
പൊൻവെയിൽ നെയ്തൊരു ഞൊറിചുറ്റി 
ചേലയുടുത്തൊരു കതിർകാലം 
വരുമല്ലോ ഈ വഴി നാളെ 
നന്മ വിളമ്പും തിരുവോണം 
      
തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം 
തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം 

കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ
കാണാൻ പോകും പൂരം പറയണോ 
കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ 
വേണേൽ ഞാനും കൂടാം ഷാപ്പില് 
പട്ടും പൊട്ടും വാങ്ങീട്ട് 
കട്ടപ്പുക കണ്ടല്ലോ          
കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ 
നിന്നാ പിന്നെ കാണാൻ കിട്ടൂല്ല

കൊല്ലം കണ്ടവനില്ലം പോയല്ലോ പോയാ പോട്ടെടീ
താനാ താനാ താനാ തനന നാ  
കൊച്ചീ ചെന്നപ്പോഴച്ചീം പോയല്ലോ മാനം പോയെടീ 
താനാ താനാ താനാ തനന നാ
തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ   
താനാ താനാ താനാ തനന നാ
തന്നാ നന്നേ നാനെ നന്നാ നേ താനേ നാനനേ   
താനാ താനാ താനാ തനന നാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chil Chilambumani

Additional Info

Year: 
2019

അനുബന്ധവർത്തമാനം