ആരാരിരാരോ ആരാരിരാരോ

ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ
കണ്ണേ ഉറങ്ങു ആരാരിരാരോ
കണ്മണി കരയല്ലേ ആരാരിരാരോ
അമ്മിഞ്ഞ ഉണ്ടുറങ്ങാരിരാരോ
ആരാരി രാരാരി രാരാരി രാരോ

കാല്‍കള്‍ വളരുവാന്‍ കൈകള്‍ വളരുവാന്‍
അച്ഛനെപ്പോലെ ഒരുത്തമനാകുവാന്‍
അമൃതുണ്ടുറങ്ങി വളരാരിരാരോ
ആരാരിരാരാരി രാരാരിരാരോ
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ

അച്ഛാ എന്നോമനേ കൊഞ്ചിക്കുഴയുമ്പോള്‍
മുള്ളുള്ള മുത്തങ്ങള്‍ ഇക്കിളിയാക്കുവാന്‍
അച്ഛനിന്നില്ലാ...
അച്ഛനിന്നില്ലാ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ

എന്നാലും ഉണ്ണീ ഈ അമ്മയുണ്ടല്ലോ
അച്ഛനായ് അമ്മയായ് അമ്മയുണ്ടല്ലോ
അമ്മയ്ക്കൊരാശയായ് നീയുമുണ്ടല്ലൊ
ആരാരിരാരാരി രാരാരി രാരോ
അമൃതുണ്ടുറങ്ങി നീ വളരാരിരാരോ
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരി രാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arariraro arariraro